tag:blogger.com,1999:blog-351682562024-03-13T07:30:30.754+05:30ചെമ്പക ചരിതംഞാന് ചെമ്പകന്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശം.അമേരിക്കയില്‍ ഐടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നുUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-35168256.post-1160418391897334592006-10-09T23:54:00.000+05:302006-10-09T23:56:31.903+05:30വേനല്ക്കിനാവുകള്കത്തുന്ന മീനച്ചൂടിലെരിപൊരിസഞ്ചാരംകൊണ്ടിട്ടിറ്റു
വെള്ളത്തിനായ് നീങ്ങുന്ന കാലികള്‍
വാടുന്ന പൂക്കളും തളിരും മരങ്ങളും
വാടികളിലെല്ലാം നിത്യമാം കാഴ്ചകള്‍
വെയിലിന്നഘോരമാം താപം സഹിക്കാതെ
തളരുന്ന മര്ത്ത്യന്;നിതെന്തു പരീക്ഷണം.
കൃത്തിമക്കാറ്റേറ്റു മയങ്ങാന്‍ ശ്രമിക്കവേ
യെത്തിയാ വില്ലന്‍ 'വൈദ്യുത വിച്ഛേദനം'
സ്വച്ഛന്ദമാരുതനൊളിച്ചു കളിക്കുന്നാല്-
മരച്ചില്ലകളെല്ലാം നിശബ്ദമായ്
കോളകള്‍ നിരത്തുന്ന വഴിവാണിഭക്കാര്ക്കിനി-
'കോളായ്',കൊള്ള ലാഭം വാങ്ങാന്‍!
സ്വര്‍ഗവും നരകവും ഈ ഭൂമിയിലെന്നു കവി-
പാടിയതിലൊരു പകുതി സത്യം;നരകം യഥാര്‍ത്ഥ്യമായ്
മറുപകുതി സത്യം ഫലിക്കുമൊയീ ജന്മം,
അറിയാതെ സ്വപ്നങ്ങളിലൂളിയിറങ്ങി ഞാന്‍.Unknownnoreply@blogger.com1