Monday, October 09, 2006

വേനല്‍ക്കിനാവുകള്‍

കത്തുന്ന മീനച്ചൂടിലെരിപൊരിസഞ്ചാരംകൊണ്ടിട്ടിറ്റു
വെള്ളത്തിനായ്‌ നീങ്ങുന്ന കാലികള്‍
വാടുന്ന പൂക്കളും തളിരും മരങ്ങളും
വാടികളിലെല്ലാം നിത്യമാം കാഴ്ചകള്‍
വെയിലിന്നഘോരമാം താപം സഹിക്കാതെ
തളരുന്ന മര്‍ത്ത്യന്‍;നിതെന്തു പരീക്ഷണം.
കൃത്തിമക്കാറ്റേറ്റു മയങ്ങാന്‍ ശ്രമിക്കവേ
യെത്തിയാ വില്ലന്‍ 'വൈദ്യുത വിച്‌ഛേദനം'
സ്വച്ഛന്ദമാരുതനൊളിച്ചു കളിക്കുന്നാല്‍-
മരച്ചില്ലകളെല്ലാം നിശബ്‌ദമായ്‌
കോളകള്‍ നിരത്തുന്ന വഴിവാണിഭക്കാര്‍ക്കിനി-
'കോളായ്‌',കൊള്ള ലാഭം വാങ്ങാന്‍!
സ്വര്‍ഗവും നരകവും ഈ ഭൂമിയിലെന്നു കവി-
പാടിയതിലൊരു പകുതി സത്യം;നരകം യഥാര്‍ത്ഥ്യമായ്‌
മറുപകുതി സത്യം ഫലിക്കുമൊയീ ജന്മം,
അറിയാതെ സ്വപ്‌നങ്ങളിലൂളിയിറങ്ങി ഞാന്‍.

വേനല്‍ക്കിനാവുകള്‍

കത്തുന്ന മീനച്ചൂടിലെരിപൊരിസഞ്ചാരംകൊണ്ടിട്ടിറ്റു വെള്ളത്തിനായ്‌ നീങ്ങുന്ന കാലികള്‍ വാടുന്ന പൂക്കളും തളിരും മരങ്ങളും വാടികളിലെല്ലാം നിത്യമാം ക...