Saturday, April 17, 2010

പാവം സസിയണ്ണന്‍: പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

പിണറായി വിജയന്റെ കാര്യത്തില്‍ innocent until proven guilty എന്ന രീതിയിലാണല്ലോ സിപിഎം സമീപിച്ചത്.എന്തുകൊണ്ടാണ് തരൂരിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ്. ബിജെപി അങ്കം വെട്ടുന്നത് മനസ്സിലാക്കാം. അവര്‍ക്ക് കൊച്ചിയെക്ക്കാള്‍ താല്പര്യം അഹമ്മദാബാദ് ആയിരിക്കും.
ഒരു പ്രധാന വസ്തുത നമ്മള്‍ മനസ്സിലാക്കേണ്ടത് നമ്മുടെ നാടിനെതിരെ വളരെ ശക്തമായ lobbying നടക്കുന്നുണ്ട് എന്നതാണ്. ഉദാഹരണത്തിന് കൊച്ചിക്ക്‌ പകരം ചെന്നൈ ആണെന്നിരിക്കട്ടെ. ഉത്തരെന്ധ്യന്‍ ഗോസായിമാര്‍ക്ക് ചെന്നൈക്ക് കിട്ടിയ ഐപിഎല്‍
ടീമിനെ അഹമ്മടാബാധിലേക്ക് പറിച്ചു നടാന്‍ ധൈര്യം ഉണ്ടാവുമോ? കക്ഷി രാഷ്ട്രീയത്തിനുപരി
തമിള്‍ എന്ന വികാരം അവരെ ഒന്നിപ്പിച്ചു നിര്‍ത്തും.
തരൂരിന് ബിസിനെസ്സ് നിക്ഷേപം ഉണ്ടോ എന്നെനിക്കറിയില്ല . ചിലപ്പോള്‍ ഉണ്ടായിരിക്കും . പക്ഷെ അതോടൊപ്പം നമ്മുടെ നാടിന്റെ interest protect ചെയ്യാന്‍ ശ്രമിച്ചു എന്നത് ഒരു വസ്തുതയാണ്. ഒരുപക്ഷെ അദ്ദേഹം മോഡിയുടെ ചരട് വലിക്കൊത്ത് കളം മാറ്റി ചവിട്ടിയിരുന്നെങ്കില്‍ മോഡി ഒരിക്കലും തരൂര്‍ - സുനന്ദ ബന്ധം പുറത്ത് വിടില്ലായിരുന്നു.
കൊച്ചിക്ക്‌ വേണ്ടി നിലകൊണ്ടു എന്ന തരൂരിന്റെ വാക്കുകള്‍ നമ്മള്‍ക്ക് മുഖവിലക്കെടുക്കാം. ആരോപണങ്ങള്‍ കാലം തെളിയിക്കട്ടെ. ഒന്ന്‍ ഉറപ്പാണ് , ഉപജാപങ്ങളെ അതിജീവിച്ചു നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തരൂരിന് കഴിവും പ്രാപ്തിയും വേണ്ടുവോളമുണ്ട് . അദ്ദേഹത്തിന് ഇനി വേണ്ടത് ജന്മനാടിന്റെ പിന്ബലമാണ്.